ശബരിമല വിമാനത്താവളത്തിന് പാർലമെന്‍ററി സമിതിയുടെ പച്ചക്കൊടി


ശബരിമല വിമാനത്താവളത്തിന് പാർലമെന്‍ററി സമിതിയുടെ പച്ചക്കൊടി. പദ്ധതി യഥാർഥ്യമാകേണ്ടതാണെന്ന് ഗതാഗത − ടൂറിസം സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം, പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായും ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നു.

വിമാനത്താവളം ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകും. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഡിസംബറിൽ സൈറ്റ് ക്ലിയറൻസിന് വ്യോമസേന അനുമതി നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed