കേരളത്തിൽ രണ്ടാം ഡോസ് വാക്‌സിനെടുക്കാത്തവരുടെ പട്ടിക തയാറാക്കാൻ നിർദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനെടുക്കാത്തവരുടെ പട്ടിക തയാറാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങൾ‍ക്ക് സർ‍ക്കാർ‍ നിർ‍ദേശം. തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി വാർ‍ഡ് തലത്തിൽ‍ പരിശോധന നടത്തി പട്ടിക തയാറാക്കണമെന്നാണ് ഉത്തരവ്. വാക്‌സിനെടുക്കാത്തവർ‍ക്ക് നിർ‍ബന്ധമായും വാക്‌സിന്‍ നൽ‍കണമെന്നും സർ‍ക്കാർ‍ നിർ‍ദേശിച്ചു. വാക്‌സിനെടുക്കുന്നതിനായി വാർ‍ഡ് തലത്തിൽ‍ ക്യാന്പയിന്‍ സംഘടിപ്പിക്കണമെന്നും ഓരോ ആശാ വർ‍ക്കറും അവരുടെ പ്രദേശത്ത് രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കാത്തവരുടെ പട്ടിക തയാറാക്കണം. ഇവർ‍ക്കായി വാക്‌സിനേഷന്‍ ക്യാന്പുകൾ‍ സംഘടിപ്പിക്കുകയും ചെയ്യണം.  

നഗരപ്രദേശങ്ങളിൽ‍ ഒരു ആശാ വർ‍ക്കർ‍ മാത്രമുള്ള വാർ‍ഡുകളിൽ‍ പ്രത്യേക ചുമതലക്കാരെ നിയോഗിക്കണം. എല്ലാവരും നിർ‍ബന്ധമായും രണ്ടാം ഡോസ് സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്നും സർ‍ക്കാർ‍ നിർ‍ദേശിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed