ട്രെയിനുകളിൽ‍ ജനറൽ‍ കന്പാർ‍ട്ടുമെന്റുകൾ‍ പുനഃസ്ഥാപിക്കുന്നു‍


പാലക്കാട്‌: നാളെ മുതൽ‍ പാലക്കാട്‌ ഡിവിഷനിലെ ഏഴു സ്‌പെഷൽ‍ ട്രെയിനുകളിൽ‍ റിസർ‍വേഷൻ ഇല്ലാതെ യാത്ര ചെയ്യാവുന്ന ജനറൽ‍ കന്പാർ‍ട്ടുമെന്റുകൾ‍ പുനഃസ്‌ഥാപിക്കും.

നാളെ മുതൽ‍ ജനറൽ‍ കോച്ചുകൾ‍ പുനഃസ്‌ഥാപിക്കുന്ന ട്രെയിനുകൾ‍: തിരുച്ചിറപ്പള്ളി ജങ്‌ഷൻപാലക്കാട്‌ ടൗൺതിരുച്ചിറപ്പള്ളി ജങ്‌ഷൻ (06843/06844), കണ്ണൂർ‍−കോയന്പത്തൂർ‍ ജങ്‌ഷൻകണ്ണൂർ‍ എക്‌സ്‌പ്രസ്‌ സ്‌പെഷൽ‍ (06607/06608), നിലന്പൂർ‍ റോഡ്‌−കോട്ടയം−നിലന്പൂർ‍ റോഡ്‌ എക്‌സ്‌പ്രസ്‌ (06325/06326), ഷൊർ‍ണൂർ‍ ജങ്‌ഷൻ‍−തിരുവനന്തപുരം ജങ്‌ഷൻ‍−ഷൊർ‍ണൂർ‍ ജങ്‌ഷൻ വേണാട്‌ എക്‌സ്‌പ്രസ്‌ (06301/06302), ആലപ്പുഴ−കണ്ണൂർ‍−ആലപ്പുഴ എക്‌സ്‌പ്രസ്‌ സ്‌പെഷൽ‍ (06307/06308), എറണാകുളം−കണ്ണൂർ‍−എറണാകുളം ഇന്റർ‍സിറ്റി (06305/06306).

കോയന്പത്തൂർ‍ ജങ്‌ഷൻമംഗളൂരു സെൻട്രൽ‍−കോയന്പത്തൂർ‍ ജങ്‌ഷൻ (06323/06324) സ്‌പെഷൽ‍ ട്രെയിനിൽ‍ നവംബർ‍ 10 മുതലാണ്‌ ജനറൽ‍ കോച്ചുകൾ‍ ഉണ്ടാവുക. ഇതിനുപുറമേ യാത്രക്കാർ‍ക്കുള്ള സീസൺ ടിക്കറ്റുകളും നാളെമുതൽ‍ കൊടുത്തുതുടങ്ങും. കോവിഡ്‌ വ്യാപനത്തെത്തുടർ‍ന്ന്‌ നിർ‍ത്തിവെച്ച ട്രെയിൻ സർ‍വീസ്‌ പുനഃരാരംഭിച്ചപ്പോൾ‍ തിരക്ക്‌ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്‌ ജനറൽ‍ കന്പാർ‍ട്ടുമെന്റുകൾ‍ ഒഴിവാക്കിയത്‌. ഇവ പുനഃസ്‌ഥാപിക്കുന്നതോടെ ദിവസേന ജോലി ആവശ്യത്തിനും മറ്റും പോയി വരുന്നവർ‍ക്കും സാധാരണ യാത്രക്കാർ‍ക്കും വലിയ ആശ്വാസമാകും.

You might also like

  • Straight Forward

Most Viewed