കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ


കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാർത്ഥമാണ് അവധിയെന്നാണ് വിശദീകരണം. മോൻസൺ മാവുങ്കലുമായി ബെഹ്റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ബെഹ്റ തയാറായിരുന്നില്ല. മോൻസന്‍റെ വീടുകൾക്ക് സുരക്ഷ നൽകിയത് ബെഹ്‌റ ഡിജിപിയായിരുന്നപ്പോൾ നൽകിയ നിർദേശപ്രകാരമായിരുന്നു. 

കൊച്ചി, ആലപ്പുഴ ജില്ലാ പോലീസ് മേധാവിമാർക്ക് കത്തിലൂടെ നിർദേശം നൽകിയത്. ഇതിന്‍റെ പകർപ്പുകളും പുറത്തുവന്നിരുന്നു. മോൻസനെതിരേ ഇന്‍റലിജൻസ് അന്വേഷണം നടത്താൻ നിർദേശിച്ചതും അതുവഴി അയാൾ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതും ബെഹ്റ തന്നെയാണ്. എന്നാൽ, മോൻസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയായി മാറിയതും അതേ ബെഹ്റ തന്നെ. ഒരിക്കൽ മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു ശേഖരം കാണാൻ കലൂരിലെ വീട്ടിൽ എത്തിയപ്പോൾ അവിടുത്തെ സിംഹാസനത്തിൽ എഡിജിപി മനോജ് ഏബ്രഹാമിനൊപ്പം ഇരുന്ന് ഒരു ഫോട്ടോയെടുത്തതാണ് ബെഹ്റയ്ക്കു വിനയായി മാറിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed