അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുർബലമായി അറബിക്കടലിൽ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാൻ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകിട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീൻ ചുഴലിക്കാറ്റായി രൂപം മാറാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.  ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീൻ എന്ന പേര് നിർദേശിച്ചത്. ഗുലാബ് ചുഴലിക്കാറ്റ് ദുർ‍ബലമായി വടക്കൻ തെലുങ്കാനയിലും വിദർ‍ഭയിലും ന്യൂനമർ‍ദ്ദമായി മാറിയിരിക്കുകയാണ്. 

വ്യാഴാഴ്ചയോടെ ന്യൂനമർ‍ദ്ദം വടക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെട്ട് ഷഹീൻ ചുഴലിക്കാറ്റായി മാറിയേക്കും. അതേസമയം, പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന ‘മിണ്ടുല്ലെ’ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധർ വിലയിരുത്തുന്നു.

You might also like

Most Viewed