കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യമുന്നയിച്ച് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. സിബിഐക്കും ഇഡിക്കും നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു.
നിലവിൽ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണം നടത്തുന്നത്. കേസിലെ അന്വേഷണ പുരോഗതി സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
