ചാണകം വിളിയിൽ അഭിമാനമാണുള്ളതെന്ന് സുരേഷ് ഗോപി


എറണാകുളം: ചാണകം വിളിയിൽ അതൃപ്തിയല്ല, അഭിമാനമാണുള്ളതെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. "ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതിൽ അഭിമാനമുണ്ട്. ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ല. ചാണകം എന്നുള്ള വിളി നിർത്തരുതെന്നും അത് തുടരണം'- സുരേഷ് ഗോപി പറഞ്ഞു. നേരത്തെ, യുട്യൂബർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താൻ ചാണകമാണെന്നും തന്നെ വിളിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ ടെലിഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed