ഐ എസ്‌ അനുകൂല പ്രചാരണം; കണ്ണൂരിൽ‍ രണ്ട്‌ യുവതികൾ‍ പിടിയിൽ‍


കണ്ണൂർ: നവമാധ്യമങ്ങളിൽ‍ ഐ.എസ് അനുകൂല പ്രചാരണം നടത്തിയതിന് കണ്ണൂരിൽ‍ രണ്ട് യുവതികൾ‍ പിടിയിൽ‍. ഷിഫാ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇവർ‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

മാസങ്ങളായി യുവതികൾ‍ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുമായി ബന്ധമുള്ള ഒരാളെ ഈ മാസം ആദ്യം മംഗലാപുരത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാളിൽ‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടർ‍ന്നാണ് യുവതികളുടെ അറസ്റ്റ്.

നവമാധ്യമങ്ങളിൽ‍ ഗ്രൂപ്പുകളുണ്ടാക്കി ഐഎസിനായി ഇവർ‍ ആശയ പ്രചാരണം നടത്തി എന്നാണ് എൻഐഎയുടെ വാദം.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed