പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാവും



തിരുവനന്തപുരം: മുൻ എംപിയും സിപിഎം നേതാവുമായ പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാവും. സതീദേവിയെ വനിതാ കമ്മീഷനിൽ നിയമിക്കുന്ന കാര്യത്തിൽ സിപിഎമ്മിൽ ധാരണയായി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം സിപിഎം സംസ്ഥാന സമിതിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് പി.സതീദേവി.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed