നെ​ടുന്പാ​ശേ​രി​യി​ൽ നിന്ന് ഷാ​ർ​ജ​യി​ലേക്ക് പുറപ്പെട്ട വിമാനം തി​രി​ച്ചി​റ​ക്കി


കൊച്ചി: നെടുന്പാശേരിയിൽ വിമാനം തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.  പറന്നുയർന്ന് 10 മിനിറ്റിനകം യന്ത്രത്തകരാർ കണ്ടെത്തുകയായിരുന്നു.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തകരാറുകൾ പരിഹരിച്ച് വിമാനം ഉടൻ തന്നെ പുറപ്പെട്ടേക്കും എന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed