റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്. ഓണത്തിന് സമരം നടത്താനാണ് തീരുമാനം. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മിഷൻ വൈകുന്നതാണ് സമരത്തിന് കാരണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
ഓണത്തിന് പട്ടിണി സമരം നടത്തും. എന്നാൽ കടയടച്ച് സമരം നടത്തില്ല. ഓണത്തിന് പട്ടിണി സമരം സൂചനാ സമരമാണെന്നും പരിഹാരമായില്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോണി നെല്ലൂർ പറഞ്ഞു.