ഓണം ഖാദി മേള; 5000 രൂപയുടെ ഖാദിക്കിറ്റ് 2999 രൂപയ്ക്ക്


തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ഖാദി മേളയുടെ ഭാഗമായി ഓണം ഖാദിക്കിറ്റ് പൊതുജനങ്ങളിലേക്ക് എത്തുകയാണ്. ഒരു ഡബിള്‍ മുണ്ട്, 2 ഷര്‍ട്ട് പീസ്, സിംഗിള്‍ ബെഡ്ഷീറ്റ്, കളര്‍ ഒറ്റമുണ്ട്, ചുരിദാര്‍ മെറ്റീരിയല്‍, ഖാദി കുപ്പടം മുണ്ട്, തോര്‍ത്ത്, 3 മാസ്‌ക്, തേന്‍ എന്നിവ അടങ്ങുന്ന 5000 രൂപയുടെ ഉത്പന്നങ്ങള്‍ 2999 രൂപയ്ക്കാണ് ലഭ്യമാവുക.

ഖാദി ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാനത്തിനകത്ത് തന്നെ നിര്‍മ്മിക്കാനും തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ നല്‍കാനും ഖാദിമേഖലയുടെ പുനരുദ്ധാരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed