നടൻ നിവിൻ പോളിയുടെ വീടിന്‍റെ നിർമാണത്തിന് പഞ്ചായത്തിന്‍റെ സ്റ്റോപ്പ് മെമ്മോ


ആലുവ: നടൻ നിവിൻ പോളിയുടെ പുതിയ വീടിന്‍റെ നിർമാണത്തിന് പഞ്ചായത്തിന്‍റെ സ്റ്റോപ്പ് മെമ്മോ. കടുങ്ങല്ലൂർ പഞ്ചായത്ത് ആറാം വാർഡിൽ പുന്നശേരി കടവിനടുത്ത് പുഴയുടെ തീരത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരേയാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. പഞ്ചായത്തധികൃതർ പരിശോധന നടത്തിയ ശേഷമാണ് നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. 

കെട്ടിട നിർമാണത്തിനാവശ്യമായ രേഖകളോ അനുമതിയോ ഇല്ലെന്ന് സൂചനയുണ്ട്. പുഴയുടെ തീരത്തെ മണ്ണിടിച്ചു നിരത്തിയുള്ള നിർമാണത്തിനെതിരേ നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed