അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ‍ പഠിച്ചിരുന്ന കുട്ടികൾ‍ക്ക് തുടർ‍പഠനത്തിന് അവസരമൊരുക്കി സർക്കാർ


തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ‍ 1 മുതൽ‍ 9 വരെ ക്ലാസ്സുകളിൽ‍ പഠിച്ചിരുന്ന കുട്ടികൾ‍ക്ക് തുടർ‍പഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്‌കൂളുകളിൽ‍ 2 മുതൽ‍ 10 വരെ ക്ലാസ്സുകളിൽ‍ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽ‍കി ഉത്തരവ് പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്.

സർ‍ക്കാർ‍ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർ‍ത്തിക്കുന്ന സ്‌കൂളുകളിൽ‍ പ്രവേശനം നേടിയ വിദ്യാർ‍ത്ഥികൾ‍ക്ക് അംഗീകൃതമായ വിടുതൽ‍ സർ‍ട്ടിഫിക്കറ്റിന്റെ അഭാവത്തിൽ‍ തുടർ‍പഠനം മുടങ്ങുന്ന സാഹചര്യം നിലനിൽ‍ക്കുന്നതിനാൽ‍ കുട്ടികളുടെ തുടർ‍പഠനം സാധ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ‍ ആവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സർ‍ക്കാർ‍ ഇക്കാര്യം പരിശോധിച്ചു. അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ‍ 1 മുതൽ‍ 9 വരെ ക്ലാസ്സുകളിൽ‍ പഠിക്കുന്ന കുട്ടികൾ‍ക്ക് അംഗീകാരമുളള സ്‌കൂളുകളിൽ‍ തുടർ‍പഠനം സാധ്യമാക്കുന്നതിനായി അനുമതി നൽ‍കിയെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ‍ പറയുന്നു.

അംഗീകാരമുളള സ്‌കൂളുകളിൽ‍ 2 മുതൽ‍ 8 വരെ ക്ലാസ്സുകളിൽ‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിൽ‍ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2021−22 അദ്ധ്യയന വർ‍ഷം പ്രവേശനം നൽ‍കുന്നതിന് അനുമതി നൽ‍കി ഉത്തരവ് പുറപ്പെടുവിച്ചതായും വിദ്യാഭ്യാസ വകുപ്പ്് അറിയിച്ചു.

You might also like

  • Straight Forward

Most Viewed