സിനിമാ- സീരിയൽ താരം ശരൺ വേണു അന്തരിച്ചു


കൊല്ലം: സിനിമാ− സീരിയൽ താരം ശരൺ വേണു (49 ) അന്തരിച്ചു.കൊല്ലം കുണ്ടറ സ്വദേശിയാണ്. രണ്ട് ദിവസം മുന്പ് പനി ബാധിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ അദ്ദേഹത്തെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടയ്ക്കൽ ചിതറയിലായിരുന്നു താമസം. സിനിമയിൽ താരത്തിന്‍റെ ശ്രദ്ധേയമായ വേഷം ചിത്രത്തിലേതാണ്. സിനിമയിൽ മോഹൻലാലിന്‍റെ സുഹൃത്തിന്‍റെ കഥാപാത്രമാണ് ശരൺ വേണു അവതരിപ്പിച്ചത്. ചിത്രം ഉൾപ്പെടെ നാല് സിനിമകളിലും നിരവധി സീരിയലുകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

You might also like

Most Viewed