കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. വെന്‍റിലേറ്ററടക്കം സഹായം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. അതേസമയം, കോവിഡ് രോഗികൾ വർദ്ധിച്ചതോടെ സംസ്ഥാനത്ത് വെന്‍റിലേറ്ററുകൾ നിറയുകയാണ്. പല ജില്ലകളിലേയും സർക്കാർ ആശുപത്രികളിൽ വളരെ കുറച്ച് വെന്‍റിലേറ്ററുകളും ഐസിയു കിടക്കകളും മാത്രമാണ് അവശേഷിക്കുന്നത്. 

സ്വകാര്യ മേഖലയിലെ 85 ശതമാനം കോവിഡ് കിടക്കകളും നിറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഐസിയു കിടക്കൾ നിറഞ്ഞു. നാല് വെന്‍റിലേറ്ററുകൾ മാത്രമാണ് ഇവിടെയുള്ളത്. 90 ശതമാനം ഓക്സിജൻ കിടക്കളും നിറഞ്ഞു. പാരിപ്പള്ളിയും കോഴിക്കോട്ടും സമാനസ്ഥിതിയാണ്. പാരിപ്പള്ളിയിൽ 52 കോവിഡ് ഐസിയു കിടക്കളിലും രോഗികളുണ്ട്. 38 വെന്‍റിലേറ്ററുകളിൽ 26 എണ്ണത്തിലും രോഗികളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഏഴ് ഐസിയു കിടക്കൾ മാത്രമാണ് ഉള്ളത്. കോഴിക്കോട് 40 വെന്‍റിലേറ്ററുകളിൽ 31ലും രോഗികളുണ്ട്.

You might also like

Most Viewed