ഇന്ത്യയിലെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ മൂ​ന്ന​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ


ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ മൂന്നരലക്ഷത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,02,82,833 ആയി. തിങ്കളാഴ്ച മാത്രം 3,449 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2,22,408 പേരായി ഉയർന്നു.

രാജ്യത്തെ വിവിധ ആശുപത്രികളിലായി 34,47,133 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,20,289 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി ഉയർന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed