സ്പീക്കറുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു . തിരുവനന്തപുരത്തെ വസതിയിലയായിരുന്നു ചോദ്യം ചെയ്യൽ.വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമന്‍സ് നൽകിയിരുന്നുവെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ ഹാജരാകാതിരുന്നത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.