കോവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലയിൽ രണ്ടാഴ്ചത്തേക്ക് പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. കോഴിക്കോട് ബീച്ചിൽ വൈകുന്നേരം ഏഴിന് ശേഷം സന്ദർശകരെ അനുവദിക്കില്ല. അറുപത് വയസിന് മുകളിലുള്ളവർക്കും വിലക്കുണ്ട്. കൂടുതൽ സന്ദര്‍ശകരെത്തിയാൽ ബീച്ച് അടച്ചിടാനാണ് തീരുമാനം. ജില്ലയിൽ കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 715 ആയിരുന്നു.