പോളിംഗ് മന്ദഗതിയിലാക്കി‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ‍ കനത്ത മഴ


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ‍ കനത്ത മഴ. പലയിടത്തും വോട്ടിംഗ് മന്ദഗതിയിലാണ്. ഇടുക്കിയിലും പാലായിലും പോളിംഗിന് വെല്ലുവിളിയായി കനത്ത മഴയാണ്. തൊടുപുഴ ഉൾ‍പ്പെടെയുള്ള പ്രദേശങ്ങളിൽ‍ മഴ ശക്തമാണ്. അവസാന മണിക്കൂറിലെ പോളിംഗിനെ മഴ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്തെ പോളിംഗ് 60.04 ശതമാനം പിന്നിട്ടു. കണ്ണൂരിൽ‍ ഉച്ചവരെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയിൽ‍ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയിൽ‍ 46.43 ശതമാനവും, കാസർ‍ഗോഡ് 46.21 ശതമാനവും, ആലപ്പുയിൽ‍ 48.12 ശതമാനവും, തൃശൂർ‍ 50.20 ശതമാനവും, ഇടുക്കിയിൽ‍ 42 ശതമാനവും കടന്നു.

രാവിലെ ഏഴ് മണി മുതൽ‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ‍ കൊവിഡ് രോഗികൾ‍ക്കും പ്രാഥമിക സന്പർ‍ക്കപട്ടികയിൽ‍ ഉള്ളവർ‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed