സംസ്ഥാനത്ത് 1061 സ്ഥാനാർ‍ത്ഥികൾ‍ മത്സരിക്കും


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സമർ‍പ്പിക്കപ്പെട്ട നാമനിർ‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർ‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിൽ‍ ആയി 1061 സ്ഥാനാർ‍ത്ഥികളാണ് മത്സരത്തിനുള്ളത്. പത്രിക സമർ‍പ്പണത്തിനുള്ള അവസാന ദിനം കഴിഞ്ഞ 19 ആയിരുന്നു. 19 വരെ ലഭിച്ചത് 2180 അപേക്ഷകളാണ്. ഇത്രയും അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ഇന്നലെ നടന്നത്. 

പത്രികകൾ‍ 22 വരെ പിൻ‍വലിക്കാനായി സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ‍ അറിയിച്ചു. ഏപ്രിൽ‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ‍ നടക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed