ഡൽഹി പ്രതിഷേധം: ജോണ്‍ ബ്രിട്ടാസ് എംപി കസ്റ്റഡിയിൽ; പൊലീസ് ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയെന്ന് ആരോപണം


ശാരിക

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും (CJP) ഇടതു വിദ്യാർത്ഥി സംഘടനകളും ഡൽഹിയിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ പൊലീസ് അതിക്രമം. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എംപിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ച് റോഡിൽ തള്ളിയെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

കൊണാട്ട് പ്ലേസിൽ എസ്എഫ്ഐ, എഐഎസ്എഫ് നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഈ പ്രതിഷേധം ഡൽഹി പൊലീസ് ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും, ആക്രമണത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ പരിക്കേൽക്കുകയും ചെയ്തു. ജെയ്ക് സി. തോമസ് ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡൽഹി ആർ.കെ. ആശ്രമത്തിന് സമീപം ഐസയുടെ നേതൃത്വത്തിലും മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇവിടെയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.

article-image

്േേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed