നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു


ശാരിക

നെടുമ്പാശ്ശേരി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ നിലവിൽ കസ്റ്റഡിയിലുണ്ട്. താൻ മദ്യപിച്ചിരുന്നതായി സുഹൈൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരുടെ പിന്നിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

അപകടസമയത്ത് വാഹനം അതിവേഗത്തിലായിരുന്നുവെന്നും, സുഹൈൽ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും നെടുമ്പാശ്ശേരി എയർപോർട്ട് സിഐ അരുൺ ബി.കെ. വ്യക്തമാക്കി. പ്രതിക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

അതിനിടെ, സുഹൈൽ സ്ഥിരമായി അമിതവേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മാസങ്ങൾക്ക് മുമ്പ് പ്രതി 220 കിലോമീറ്റർ വേഗതയിൽ കാറോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

article-image

dfdsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed