കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി


തിരുവല്ല: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവല്ലം നെടുന്പ്രം നാലാം വാർഡിൽ തെക്കേവീട്ടിൽ മാത്തുക്കുട്ടി(65), ഭാര്യ സാറാമ്മ(59) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അർധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. 

വഴക്കിനെ തുടർന്ന് സാറാമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മാത്തുക്കുട്ടി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാറാമ്മ മരിച്ചു. തടയാൻ ശ്രമിച്ച മകൾ ലിജിക്കും പൊള്ളലേറ്റു. തുടർന്ന് പുലർച്ചെ മൂന്നോടെയാണ് വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊന്പിൽ തൂങ്ങി മരിച്ച നിലയിൽ മാത്തുക്കുട്ടിയെ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed