പാലായിൽ മാണി സി. കാപ്പൻ ജയിക്കും: പി.ജെ ജോസഫ്
തൊടുപുഴ: പാലായിൽ മാണി സി. കാപ്പൻ ജയിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. ജോസ് കെ. മാണി വിഭാഗത്തിലെ ഒരാൾ പോലും ജയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി എല്ലാ സീറ്റിലും ജയിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. കേരള കോൺഗ്രസിലെ എല്ലാ സ്ഥാനാർഥികളും ജയിക്കും.
എന്നാൽ അപ്പുറത്ത് ജയിക്കുമെന്ന് പ്രതീക്ഷയുള്ള ഒരു സീറ്റുപോലുമില്ല. പാലായിൽ ശക്തമായ മത്സരമാകും നടക്കുക. മാണി സി. കാപ്പൻ ജയിക്കുമെന്നും ജോസഫ് കൂട്ടിച്ചേർത്തു.

