ഡെ​ൻ​മാ​ർ​ക്കി​ൽ അ​സ്ട്രാ​സെ​നേ​ക്ക കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​യാ​ൾ മ​രി​ച്ചു


കോപൻഹേഗൻ: ഡെൻമാർക്കിൽ അസ്ട്രാസെനേക്ക കോവിഡ് വാക്സിൻ സ്വീകരിച്ചയാൾ മസ്തിഷ്കാഘാതം മൂലം മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാക്സിൻ പ്രതികൂലമായി ബാധിച്ച രണ്ടു പേരും ആശുപത്രി ജീവനക്കാരാണ്. വാക്സിൻ സ്വീകരിച്ച് 14 ദിവസത്തിനുള്ളിൽ ഇവർ രോഗബാധിതരായി. കൂടുതൽ വിവരങ്ങൾ ഡാനിഷ് സർക്കാർ പുറത്തുവിട്ടിട്ടില്ല. രക്തം കട്ടപിടിക്കുന്നതായ ആരോപണം ഉയർന്നതിനെ തുടർന്ന് 14 മുതൽ അസ്ട്രാസെനേക്ക വാക്സിൻ ഡെൻമാർക്ക് നിർത്തിവച്ചിരുന്നു.

വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നുണ്ടെന്ന ആരോപണം വന്നതിനെത്തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ വാക്സിൻ വിതരണം നിറുത്തി വച്ചിരുന്നു. രക്തം കട്ടപിടിക്കുന്നതും വാക്സിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു ഡബ്ല്യുഎച്ച്ഒ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed