‘പോ​രാ​ളി ഷാ​ജി​’ക്കെ​തി​രെ പ​രാ​തി​യു​മാ​യി മു​തി​ർ‍​ന്ന കോൺഗ്ര​സ് നേ​താ​വ് വി.​എം സു​ധീ​ര​ൻ


തിരുവനന്തപുരം: ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്കെതിരെ പരാതിയുമായി മുതിർ‍ന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ശബരിമല വിഷയത്തിൽ‍ തന്‍റെ ചിത്രം വച്ച് അപകീർ‍ത്തികരമായ പോസ്റ്ററുകൾ‍ പ്രചരിപ്പിക്കുന്നതിനെതിരെ സുധീരൻ ഡിജിപിക്കും ചീഫ് ഇലക്ടറൽ‍ ഓഫീസർ‍ക്കും പരാതി നൽ‍കി. പോരാളി ഷാജി, എടതിരിഞ്ഞി വായനശാല ചർ‍ച്ചാവേദി എന്നീ പേജുകളിലൂടെ സുധീരന്‍റെ പ്രസ്താവനകൾ എന്ന പേരിലാണ് അപകീർ‍ത്തികരമായ പോസ്റ്ററുകൾ‍ പ്രചരിക്കുന്നതെന്ന് പരാതിയിൽ‍ സുധീരൻ വ്യക്തമാക്കി. 

വാസ്തവ വിരുദ്ധമായ ഈ പോസ്റ്റുകൾ‍ നീക്കംചെയ്യണമെന്നും ഉത്തരവാദികൾ‍ക്കെതിരേ കർ‍ശനനടപടി സ്വീകരിക്കണമെന്നും സുധീരൻ‍ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാൻ ഡിജിപിക്ക് നിർ‍ദേശം നൽ‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ‍ ടീക്കാറാം മീണ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed