യുവതിയെ പീഡിപ്പിച്ച സംഭവം; പാകിസ്ഥാനിൽ രണ്ട് പേർക്ക് വധ ശിക്ഷ
ലാഹോർ: പാകിസ്ഥാനിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്ക് വധശിക്ഷ. ലാഹോർ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷമാണ് സംഭവം. കിഴക്കൻ പ്രവിശ്യയിലെ ഒരു ഹൈവേയ്ക്ക് സമീപമാണ് യുവതി പീഡനത്തിനിരയായത്. രണ്ട് മക്കളുമായി കാറിൽ പോകുകയായിരുന്ന യുവതി ഇന്ധനം തീർന്നതോടെ വഴിയിൽ കുടുങ്ങി.
ഇതുവഴി പോകുകയായിരുന്ന ആബിദ് മൽഹി, ഷഫ്ഖാത് ഹുസൈൻ എന്നിവർ സഹായിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പിടിയിലായ യുവാക്കൾക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഇവർക്കെതിരെ കടുത്ത നടപടിയണ്ടാകണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നടന്നിരുന്നു.

