ഇന്ത്യയിലെ കോവിഡ് നിരക്ക് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ർ‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും വ​ർ‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 43,846 പേ​ർ‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ‍​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 197 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. നി​ല​വി​ൽ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി മൂ​ന്ന് ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ആ​ളു​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ത​മി​ഴ്‌​നാ​ട്, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഇ​തു​വ​രെ വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ൽ കോ​ടി 46 ല​ക്ഷം ക​ട​ന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed