ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ പൂ​ർ‍​ത്തി​യാ​ക്കാ​ൻ ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക കോ​ട​തി


ന്യൂഡൽഹി: കൊച്ചിയിൽ‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർ‍ത്തിയാക്കാൻ ആറ് മാസത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. അപേക്ഷ തിങ്കളാഴ്ച ജസ്റ്റിസ് എ.എം. ഖാന്‍വിൽ‍ക്കർ‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രോസിക്യൂഷന്‍റെ ട്രാൻസ്ഫർ‍ പെറ്റീഷനുകളും പ്രോസിക്യൂട്ടർ‍ ഹാജരാകാത്തതിനാലുമാണ് നിർ‍ദേശിച്ച സമയത്തിനുള്ളിൽ‍ വിചാരണ പൂർ‍ത്തിയാക്കാൻ സാധിക്കാത്തതെന്ന് സുപ്രീംകോടതിക്ക് കൈമാറിയ കത്തിൽ‍ പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കി.  

കേരള ഹൈക്കോടതി രജിസ്ട്രാർ‍ ജുഡീഷൽ‍ മുഖേനയാണ് സുപ്രീംകോടതിക്ക് കത്ത് നൽ‍കിയത്. വിചാരണ കോടതിയിലെ നടപടികൾ‍ ഫെബ്രുവരി ആദ്യം പൂർ‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed