ആലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി; വടക്കാഞ്ചേരിയിൽ ഇറക്കിവിട്ടു


ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടമ്മയെ ഇറക്കിവിടുകയായിരുന്നു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലർച്ചെ രണ്ടു മണിയോടെയാണ് പതിനഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് സംശയമുണ്ട്.

ബിന്ദുവിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇത് ഉറപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടിട്ടുണ്ട്. ഖത്തറിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ചുരുങ്ങിയ സമയത്തിനുളളിൽ നിരവധി തവണ കേരളത്തിൽ വന്നുപോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ട് അടക്കമുളള രേഖകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞമാസം നാട്ടിലെത്തിയ ബിന്ദു പിന്നീട് ദുബായിലേക്കാണ് പോയത്. തുടർന്ന് ഫെബ്രുവരി 19ന് നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഇതോടെയാണ് ബിന്ദുവിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed