ഇഎംസിസിയുമായി സർക്കാർ ഏർപ്പെട്ട ധാരണാപത്രത്തിന്‍റെ പകർപ്പ് പുറത്തുവിട്ട് ചെന്നിത്തല


തിരുവനന്തപുരം: അമേരിക്കൻ കന്പനിയായ ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധനത്തിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം കൈയോടെ പിടിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ തല‍യിൽ കെട്ടിവച്ച് രക്ഷപെടാനുള്ള നാണംകെട്ട ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 

ഇഎംസിസിയുമായി സർക്കാർ ഏർപ്പെട്ട ധാരണാപത്രത്തിന്‍റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു. കന്പനിയുമായി ഒപ്പിട്ട ധാരണപത്രത്തിന്‍റെ പകർപ്പും കന്പനിക്ക് സ്ഥലം അനുവദിച്ചതിന്‍റെ രേഖയുമാണ് അദ്ദേഹം പുറത്തുവിട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed