കാ​ല​ടി സ​ർ‍​വ​ക​ലാ​ശാ​ല നിയമന വിവാദം: പരാതി പിൻവലിച്ച് ടി.​ പ​വി​ത്രൻ​


കൊച്ചി: കാലടി സർ‍വകലാശാലയിലെ മലയാളം വിഭാഗത്തിൽ‍ അസി. പ്രഫസർ‍ തസ്തികയിൽ‍ സിപിഎം നേതാവ് എം.ബി.രാജേഷിന്‍റെ ഭാര്യ നിനിതയ്ക്ക് അനധികൃത നിയമനം നൽകിയെന്ന പരാതിയിൽ നിന്നും ഒരാൾ പിന്മാറി. ചാൻസലർ‍ കൂടിയായ ഗവർ‍ണർ‍ക്ക് പരാതി നൽ‍കിയവരിൽ‍ ഒരാളും സിപിഎം സഹയാത്രികനുമായ ടി.പവിത്രനാണ് പരാതിയില്ലെന്ന് വൈസ് ചാൻസലർക്ക് രേഖമൂലം എഴുതി നൽകിയത്. സംഭവം വിവാദമായതോടെ പരാതിയിൽ‍നിന്ന് പിന്മാറാന്‍ പവിത്രന് മേൽ‍ സമ്മർ‍ദമുണ്ടായെന്നാണ് വിവരം. ഇതോടെയാണ് പിന്മാറ്റം. 

പവിത്രൻ പരാതി പിൻവലിച്ചതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് മറ്റ് രണ്ടു വിഷയവിദഗ്ധർ പ്രതികരിച്ചു. അതിനിടെ നിയമന വിവാദത്തിൽ‍ കാലടി സർ‍വകലാശാല വൈസ് ചാന്‍സലർ‍ ഇന്ന് ഗവർ‍ണർ‍ക്ക് വിശദീകരണം നൽ‍കും.

You might also like

  • NEC

Most Viewed