ഇരുട്ടടിയായി ഇന്ധനവില വർധന; സംസ്ഥാനത്ത് 90 കടന്ന് പെട്രോൾ വില


 

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും വർദ്ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർദ്ധിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. കൊച്ചി നഗരത്തിൽ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമായി ഉയർന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും വർദ്ധിച്ചത് 16 രൂപ വീതമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed