കത്വ-ഉന്നാവോ ഇരകള്‍ക്ക് വേണ്ടി പിരിച്ച തുക വകമാറ്റി: പി.കെ. ഫിറോസിനെതിരെ ആരോപണം


 

കോഴിക്കോട്: കത്വ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ. ഫിറോസ് ദുർവിനിയോഗം ചെയ്തെന്ന് ആരോപണം. പിരിച്ച തുക വകമാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ മുൻ ദേശീയ സമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കത്വ -ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ 20ന് പളളികളിൽ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവവും ഉദ്ദേശിച്ചായിരുന്നു ഏകദിന ഫണ്ട് സമാഹരണം. കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കുമില്ല. 15 ലക്ഷം രൂപ പി.കെ. ഫിറോസിന്റെ യാത്രയുടെ കടം തീർക്കാൻ ഉപയോഗിച്ചെന്നും സി.കെ. സുബൈർ പല ഉത്തരേന്ത്യൻ യാത്രകൾ നടത്താൻ ഈ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നുമാണ് യൂസഫ് പടനിലം ആരോപിക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളളവർക്കുമുന്നിൽ ഈ പ്രശ്നം അവതരിപ്പിച്ചിരുന്നു. ആറുമാസത്തിനുളളിൽ പ്രശ്നം പരിഹരിക്കാമെന്ന് കഴിഞ്ഞ വർഷം തന്നെ പറഞ്ഞിരുന്നു. എന്നാൽ ഒരു തരത്തിലും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊതുമധ്യത്തിലെത്തുന്നതെന്നാണ് യൂസഫ് പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed