12 കോടി ബന്പർ തെങ്കാശി സ്വദേശി ഷറഫുദ്ദീന്


 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ്-പുതുവത്സര ബംപർ സമ്മാനം തമിഴ്നാട് തെങ്കാശി സ്വദേശിക്ക്. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് കോടിപതിയായത്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിന് കൈമാറി. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. വിദേശത്തായിരുന്ന ഷറഫുദ്ദീൻ നാട്ടിലെത്തി ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. വിൽപ്പനയ്ക്കായി എടുത്ത ലോട്ടറിയിൽ മിച്ചം വന്നവയിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. കടങ്ങൾ വീട്ടണമെന്നാണ് നിലവിൽ വിചാരിക്കുന്നതെന്നും മറ്റ് കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ലെന്നും ഷറഫുദ്ദീൻ പ്രതികരിച്ചു.

You might also like

  • Straight Forward

Most Viewed