കടയ്ക്കാവൂര്‍ പീഡന പരാതി; കുട്ടിയുടെ മൊഴിയില്‍ കഴന്പുണ്ടെന്ന് സർക്കാർ കോടതിയിൽ
തിരുവനന്തപുരം: കടയ്ക്കാവൂര്‍ പീഡനക്കേസില്‍ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കണ്ടെത്തി. കുട്ടിയുടെ മൊഴിയില്‍ കഴന്പുണ്ടെന്നും അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബ പ്രശ്നമാണ് സംഭവങ്ങള്‍ക്ക് ആധാരമെന്നുമാണ് പ്രതിഭാഗം കോടിയില്‍ പറഞ്ഞത്. എന്നാല്‍ കേസ് കുടുംബ പ്രശ്നം മാത്രമല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസ് ഡയറി പരിശോധിക്കണമെന്ന് ഹൈക്കോടതി.
