നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മന്‍ചാണ്ടി യുഡിഎഫിനെ നയിക്കും


ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡിഎഫിനേയും കോൺഗ്രസിനേയും ഉമ്മൻ ചാണ്ടി നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെയാണ് ഏൽപിച്ചിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

You might also like

  • Straight Forward

Most Viewed