തിരുവനന്തപുരത്ത് വാഹന പരിശോധനയ്‌ക്കിടെ എസ്.ഐയുടെ കൈ സൈനികൻ തല്ലിയൊടിച്ചു


തിരുവനന്തപുരം: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാർക്ക് നേരെ തലസ്ഥാന ജില്ലയിൽ വീണ്ടും ആക്രമണം. നഗരത്തിലെ പൂന്തുറ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിലെ വനിതാ പൊലീസുകാരോട് ഇതുവഴി വന്ന സൈനികൻ കെൽവിൻ വിൽസ് മോശമായി പെരുമാറുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൂന്തുറ സ്‌റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തി. ഇവരുമായി തർക്കത്തിനിടെ പൊലീസുകാരെ ആക്രമിച്ച സൈനികൻ ഒരു എസ്.ഐയുടെ കൈയൊടിക്കുകയായിരുന്നു. രണ്ട് എസ്.ഐമാർക്ക് പരുക്കേ‌റ്റതിനെ തുടർന്ന് സൈനികൻ കെൽവിൻ വിൽസിനെ പൊലീസ് അറസ്‌റ്റുചെയ്‌തു. പൊലീസെത്തി അറസ്‌റ്റിനു ശ്രമിക്കവെയാണ് എസ്.ഐമാർക്ക് നേരെ ആക്രമണമുണ്ടായത്.

You might also like

  • Straight Forward

Most Viewed