കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചെന്ന് അധ്യാപികയുടെ കമന്‍റ്; മറുപടി നല്‍കി മന്ത്രി


 

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായി കോളേജ് അധ്യാപികയുടെ വിമർശനം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് അധ്യാപിക ആതിര പ്രകാശ് ആണ് മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു എന്ന് കാണിച്ച് കമന്റിട്ടത്. അധ്യാപകർ 2006 ലെ നിരക്കിൽ ശന്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്പില്ലായ്മ കാരണമാണെന്നാണ് വിമർശനം.
അസിസ്റ്റന്റ് പ്രൊഫസർക്ക് കുറച്ച് കൂടെ മാന്യതയാകാമെന്നും ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തിലെ കോളേജ് അധ്യാപകരുടെ ശന്പളനിരക്ക് സ്വീപ്പർമാരോളും താഴ്ന്നതാണെന്ന് അധ്യാപക സംഘടനകൾ ഈയിടെ ആരോപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed