പിണറായിയാണ് ശരിയെന്ന് തെളിഞ്ഞു; മാപ്പപേക്ഷിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ


 

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായരുടെ തുറന്നു പറച്ചിൽ. പിണറായിക്കെതിരായ തന്‍റെ മുൻ നിലപാടിൽ കുറ്റബോധമെന്നും ബർലിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പിണറായിയാണ് ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. പിണറായിയെ കാണണമെന്നത് അന്ത്യാഭിലാഷമാണ്. വി.എസ്. അച്യുതാനന്ദനുമായുള്ള അടുപ്പം തന്നെ പിണറായിയിൽ നിന്ന് അകറ്റിയെന്നും ബർലിൻ വ്യക്തമാക്കി. തന്‍റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമർശനങ്ങൾ താൻ പിൻവലിച്ചിരുന്നു. പാർട്ടിയിൽ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. പാർട്ടി മെന്പർഷിപ്പ് പുതുക്കി തന്നിരുന്നു. അതിനുള്ള നന്ദി അറിയിക്കണമെന്നും ബർലിൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed