ഇരിങ്ങാലക്കുടയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകാനൊരുങ്ങി ജേക്കബ് തോമസ്


കൊച്ചി: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മുൻ ഡി.ജി.പി. ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയിൽ നിന്ന് എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ട്വന്റി-20യുടെ സ്ഥാനാർഥിയായി ചാലക്കുടിയിൽ നിന്ന് ജനവിധി തേടാൻ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ വി.ആർ.എസ്. അംഗീകരിക്കാതിരുന്നതിനാൽ ജേക്കബ് തോമസിന് കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല.

എന്നാൽ വിരമിച്ചതോടെ ആ പ്രശ്നം മാറി. എന്നാൽ ഇക്കുറി എൻ.ഡി.എയ്ക്ക് ഒപ്പമാണ് ജേക്കബ് തോമസ്. ബി.ജെ.പി. നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ഇരിങ്ങാലക്കുടയിൽ പോയിരുന്നു. അതിന്റെ ഒരുക്കങ്ങൾ നടത്തിയിരുന്നു. തന്റെ അഴിമതി വിരുദ്ധ നിലപാട് എൽ.ഡി.എഫിനും യു.ഡി.എഫിനും ഇഷ്ടമല്ല. പിന്നെ എൻ.ഡി.എ. മാത്രമേയുള്ളൂ. അതിന്റെ സന്ദേശം എൻ.ഡി.എ. അഴിമതിവിരുദ്ധ നിലപാട് കേരളത്തിൽ ഉണ്ടാകുമെന്ന് തന്നെ ആയിരിക്കും- ജേക്കബ് തോമസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed