കണ്ണൂരിൽ വോട്ടെടുപ്പിനിടെ നാടൻ ബോംബുകൾ പിടിച്ചെടുത്തു
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ കണ്ണൂരിൽ ബോംബുകൾ പിടിച്ചെടുത്തു. മുഴക്കുന്ന് പഞ്ചായത്തിൽനിന്നാണ് ആറ് ബോംബുകൾ പിടിച്ചെടുത്തത്. നെല്യാട്, വട്ടപ്പോയിൽ എന്നിവിടങ്ങളിൽ നിന്നാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
