തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം: ആദ്യ മണിക്കൂര്‍ പിന്നിടുന്പോൾ 20.04 ശതമാനം പോളിംഗ്


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിന്റ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. 20.04 ശതമാനം പേരാണ് ആദ്യ മൂന്നു മണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ 20.4 ശതമാനം പേരും കണ്ണൂര്‍ ജില്ലയില്‍ 20.99 ശതമാനം പേരും കോഴിക്കോട് ജില്ലയില്‍ 20.35 ശതമാനം പേരും മലപ്പുറം ജില്ലയില്‍ 21.26 ശതമാനം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed