കേരളത്തില്‍ ഇന്ന് 4698 പേർക്ക് കൊറോണ


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4698 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂർ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂർ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസർഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2623 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,438 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,07,119 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,547 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

You might also like

Most Viewed