തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. ആദ്യ ആദ്യ രണ്ട് മണിക്കൂറിൽ 16 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാൽ ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് തടസ്സപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടർമാർ വിധിയെഴുതും.

