ഞാറക്കലിൽ അമ്മയും മൂന്നു കുട്ടികളും വീട്ടിനുള്ളിൽ ‍മരിച്ച നിലയിൽ



പറവൂർ: ഞാറയ്ക്കൽ എടവനക്കാട് കൂട്ടിങ്ങൽച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനിത (23) ഇവരുടെ നാലും രണ്ടും വയസുള്ള ആൺകുട്ടികളും നാല് മാസം പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചത്. യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ഞാറയ്ക്കൽ പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed