രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെ


കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി.

കേരള കോൺഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് നൽകിക്കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് ജോസഫ് കോടതിയെ സമീപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed