പി.ജെ. ജോസഫിന്റെ ഇളയ മകന്‍ അന്തരിച്ചു
കോട്ടയം: കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും എംഎൽഎയുമായ പി.ജെ. ജോസഫിന്റെ ഇളയ മകൻ ജോ ജോസഫ് എന്ന ജോക്കുട്ടൻ (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

