ബഹ്റൈനിലേക്ക് ഹൽവയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം: കാസർഗോഡ് സ്വദേശി പിടിയിൽ
നെടുന്പാശേരി: ഹൽവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ഗ്രാം കഞ്ചാവ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾക്കിടെ സിഐഎസ്എഫ് പിടികൂടി. ഇന്നലെ ബഹ്റൈനിലേക്കു പോകാനെത്തിയ കാസർകോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നി ഹൽവപ്പൊതി തുറന്നു നോക്കുകയായിരുന്നു. ബഹ്റൈനിലുള്ള കൂട്ടുകാരനു നൽകാനായി ബന്ധുക്കൾ തന്നു വിട്ടതാണെന്നും പൊതിയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്ന കാര്യം അറിയില്ലെന്നും ഇയാൾ പറഞ്ഞു. നെടുന്പാശേരി പൊലീസിനു കൈമാറി.

